തീയതി നീട്ടി
വിവിധ പഠന ഗവേഷണ വകുപ്പുകളിലെ പി.ജി(എം.എ,എം.കോം,എം.എസ്.സി,എം.സി.ജെ,എം.ലിബ്.ഐ.എസ്.സി,എൽ.എൽ.എം,എം.എസ്.ഡബ്ല്യൂ),എം.ടെക്. കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷയ്ക്കുള്ള അവസാന തീയതി മേയ് 10 വരെ നീട്ടി.ബിരുദത്തിന് കുറഞ്ഞത് 50 ശതമാനം മാർക്കാണ് അടിസ്ഥാന യോഗ്യത.അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. http://admissions.keralauniverstiy.ac.inൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9188524612,0471-2308328. ഇമെയിലിൽ: csspghelp2025@gmail.com.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി. ഫിസിക്സ് (മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് exams.keralauniverstiy.ac.in എന്ന വെബ്‌സൈറ്റ് വഴി 2025 മേയ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |