കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എം.സി.എ, എം.ബി.എ പ്രോഗ്രാമുകൾ ആരംഭിക്കാൻ യു.ജി.സിയുടെ അനുമതി. എം.ബി.എയ്ക്ക് ഫിനാൻസ് മാനേജ്മെന്റ്, മാർക്കറ്റിംഗ് മാനേജ്മെന്റ്, എച്ച്.ആർ.എം, ഓപ്പറേഷൻസ് മാനേജ്മെന്റ്, സിസ്റ്റംസ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ മാനേജ്മെന്റ് എന്നീ സ്പെഷ്യലൈസേഷനുകളാണ് ഉണ്ടാവുക. ഡ്യുവൽ സ്പെഷ്യലൈസേഷനുള്ള അവസരവും ലഭിക്കും.എം.സി.എക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി ആൻഡ് ഫോറൻസിക്, ഡേറ്റ് സയൻസ് ആൻഡ് അനലിറ്റിക്സ്, ഐ.ഒ.ടി, റോബോട്ടിക്സ് ആൻഡ് എംബെഡഡ് സിസ്റ്റംസ്, ഹ്യൂമൻ കമ്പ്യൂട്ടർ ഇന്റർഫേസ് ആൻഡ് കമ്പ്യൂട്ടർ വിഷൻ, ക്ലൗഡ് കമ്പ്യൂട്ടിംഗ് ആൻഡ് സെക്യൂരിറ്റി, ഡി.ഇ.വി.ഒ.പി.എസ് ആൻഡ് എം.എൽ.ഒ.പി.എസ്, മൾട്ടിമീഡിയ എന്നീ സ്പെഷ്യലൈസേഷനുകൾ ഉണ്ടാവും. വിജ്ഞാപനം ജൂലായ് ആദ്യവാരം വെബ്സൈറ്റിൽ ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |