
1. സി.ടെറ്റ് സിറ്റി ഇന്റിമേഷന സ്ലിപ്പ്:- ഫെബ്രുവരി 8ന് നടക്കുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്രി ടെസ്റ്റിന്റെ സിറ്റി ഇന്റിമേഷന സ്ലിപ്പ് സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: ctet.nic.in.
2. പി.ജി.മെഡിക്കൽ:- 2025- 26 അദ്ധ്യയന വർഷത്തെ പി.ജി.മെഡിക്കൽ കോഴ്‌സുകളിലേയ്ക്ക് പുതുക്കിയ NEET സ്കോർ മാനദണ്ഡ പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുവാൻ അപേക്ഷ നൽകിയവർ 29ന് രാവിലെ 10.30 ന് തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ഹാജരാകണം. മെഡിക്കൽ ബോർഡിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികളെ ഭിന്നശേഷി വിഭാഗം സീറ്റുകളിലെ അലോട്ട്‌മെന്റിനായി പരിഗണിക്കില്ല. വെബ്സൈറ്റ്: www.cee.kerala.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |