
സംസ്ഥാന ധനകാര്യ മന്ത്രി ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച 2026-27ലേക്കുള്ള സംസ്ഥാന ബഡ്ജറ്റിൽ കേരളത്തിന്റെ വികസനത്തിലേക്ക് ദിശാബോധം നൽകുന്ന നിരവധി നിർദേശങ്ങളുണ്ട്.കൃഷി,സാമൂഹിക ക്ഷേമം,ടെക്നോളജി,തൊഴിൽ,ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്കുതകുന്ന നിരവധി നിർദേശങ്ങളുണ്ട്.മൂന്നിലൊന്നോളം ബിരുദ സീറ്റുകളാണ് കേരളത്തിലെ നാലു യൂണിവേഴ്സിറ്റികളിൽ ഒഴിഞ്ഞു കിടക്കുന്നത്.കേരളത്തിൽ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഫീസ് ഒഴിവാക്കിയത് കൂടുതൽ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ബിരുദ പഠനത്തിന് ആകർഷിക്കാൻ സഹായിക്കും.
അന്താരാഷ്ട്ര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ ഇന്റർനാഷണൽ സ്കൂളുകൾ ആരംഭിക്കുന്നത് സ്വാഗതാർഹമാണ്.സ്കിൽ വികസനത്തിന് ബഡ്ജറ്റിൽ മുൻഗണന നല്കിയീട്ടുണ്ട്.മുഖ്യമന്ത്രിയുടെ കണക്റ്റ് ടു വർക്ക് ഗവേഷണ സ്‌കോളർഷിപ്പ്/ഫെല്ലോഷിപ്പ് എന്നിവ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തേകും.ആദിവാസി മേഖലയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും.സ്കിൽ വികസനത്തിനും,പരിശീലനത്തിനുമുള്ള ഗ്ലോബൽ സ്കൂളുകൾക്ക് 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.കാർഷിക,വെറ്ററിനറി സർവകലാശാലകൾക്ക് ബഡ്ജറ്റിൽ കൂടുതൽ പദ്ധതി വിഹിതം നീക്കിവെച്ചിട്ടുണ്ട്.
ബഡ്ജറ്റിൽ വിദ്യാഭ്യാസ മേഖലയിൽ ആഗോളതലത്തിലുള്ള മാറ്റങ്ങൾക്ക്നുസരിച്ചുള്ള നിരവധി നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ കേരളം സ്വകാര്യ നിക്ഷേപവും സ്വകാര്യ വിദേശ പങ്കാളിത്തവും ലക്ഷ്യമിടുന്നു എന്നതിന്റെ സൂചനകൾ ബഡ്ജറ്റിലുണ്ട്.ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുവാനും,ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് കേരളത്തിൽ വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ ആരംഭിക്കുവാനുമുള്ള നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ പ്രതീക്ഷിച്ചിരുന്നു.വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ കേരളത്തിൽ വരുന്നതോടുകൂടി വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദേശ വിദ്യാഭ്യാസം ലഭിക്കും.
കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളിലെ സ്വകാര്യ സർവകലാശാലകളിലേക്ക് ഉപരിപഠനത്തിനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം പ്രതിവർഷം മുപ്പതിനായിരത്തിലധികമാണ്.സ്വകാര്യ സർവകലാശാലകൾ കേരളത്തിലേക്ക് വരുന്നതോടുകൂടി വിദ്യാഭ്യാസ സംരംഭകത്വത്തിനും പ്രാധാന്യം ലഭിക്കും.നിരവധി സംരംഭകർ കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ തുടങ്ങാൻ ഇതിനകം തയ്യാറെടുത്തു വന്നിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട നയരൂപീകരണം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചുള്ള ഇത്തരം നിർദേശങ്ങൾ കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി മറ്റും.രാജ്യത്തെ മെഡിക്കൽ ഹബ്ബാക്കി മാറ്റാനുള്ള തീരുമാനം ആരോഗ്യ മേഖലയിൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും,അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പുത്തൻ സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുവാനും അവസരങ്ങൾ ലഭിക്കും.
വ്യവസായ,കാർഷിക,സേവന മേഖലകളിൽ ഊന്നിയുള്ള നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.കാർഷിക മേഖലയിൽ ലോക ബാങ്കിന്റെ സഹായത്തോടെയുള്ള കേര പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റാർട്ടപ്പുകൾ തുടങ്ങാനുള്ള സഹായങ്ങളും ലഭിക്കുന്നതാണ്.വ്യവസായം,വിദ്യാഭ്യാസം ടൂറിസം മേഖലകളിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ,തൊഴിൽ മേഖലകളിൽ ഏറെ വളർച്ച കൈവരിക്കും.നിരവധി പുത്തൻ സാങ്കേതിക മേഖലകളിൽ സെന്റർ ഓഫ് എക്സലൻസ് തുടങ്ങുന്നതും ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിൽ ഉണർവേകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |