
പരീക്ഷക വിജ്ഞാപനം
2026 മാർച്ച് 16 ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിഎഫ്എ (ഇന്റഗ്രേറ്റഡ്), നാലാം വർഷ ബിഎഫ്എ (പെയിന്റിംഗ്, സ്‌കൾപ്ച്ചർ & അപ്ലൈഡ് ആർട്ട്) ഡിഗ്രി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
2025 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ബോട്ടണി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ എത്‌നോബോട്ടണി ആന്റ് എത്‌നോഫാർമക്കോളജി (റെഗുലർ, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് കേരള സർവകലാശാല വെബ്‌സൈറ്റുവഴി 14 വരെ അപേക്ഷിക്കാം.
2025 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ജിയോളജി (റെഗുലർ, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സൂക്ഷ്മപരിശോധനയ്ക്ക് സർവകലാശാല വെബ്‌സൈറ്റുവഴി 15 വരെ അപേക്ഷിക്കാം.
2025 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് (റെഗുലർ, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക സർവകലാശാല വെബ്‌സൈറ്റുവഴി 17 വരെ അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |