SignIn
Kerala Kaumudi Online
Friday, 26 April 2024 1.30 PM IST

കേരള സർവകലാശാലാ പരീക്ഷകൾ

ee

തിരുവനന്തപുരം: അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്‌സി./ബി കോം. (റെഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ, മേഴ്‌സിചാൻസ് - 2013 - 2016 അഡ്മിഷൻ) പരീക്ഷകൾ 12 മുതൽ ആരംഭിക്കും.

നാലാം സെമസ്റ്റർ ബി.ടെക്. (2018 സ്‌കീം) ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് പരീക്ഷകൾ 9 മുതൽ ആരംഭിക്കും.

12 ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ ബി.വോക്. ഫുഡ് പ്രോസസിംഗ്, ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് മാനേജ്‌മെന്റ് പരീക്ഷകൾ 7 മുതൽ ആരംഭിക്കും.

ഒന്നും രണ്ടും സെമസ്റ്റർ ബി.എൽ.ഐ.എസ്‌സി. (വിദൂരവിദ്യാഭ്യാസം - റെഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2020 & 2019 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ., ബി.എസ്‌സി., ബികോം., ബി.ബി.എ., ബി.സി.എ., ബി.പി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ., ബി.വോക്. എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) (റെഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2019 അഡ്മിഷൻ, മേഴ്‌സിചാൻസ് - 2013 - 2016 അഡ്മിഷൻ) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

16 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് & സ്‌കൾപ്പ്ച്ചർ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്‌സി./ബി കോം സെപ്റ്റംബർ 2022 പരീക്ഷയുടെ നവംബർ 29 മുതൽ ഡിസംബർ 5 വരെ നടത്താനിരുന്നതും മാറ്റിവച്ചതുമായ ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 6, 7 തീയതികളിൽ നടത്തും. ഡിസംബർ 5 ന് ശേഷമുളള പരീക്ഷകൾക്ക് മാറ്റമില്ല.

മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ., ബി.എസ്‌സി., ബി കോം., ബി.ബി.എ., ബി.സി.എ., ബി.പി.എ, ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ., ബി.വോക്. എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) (റെഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ, മേഴ്‌സിചാൻസ് 2013 - 2016 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 14 വരെയും 150 രൂപ പിഴയോടെ 17 വരെയും 400 രൂപ പിഴയോടെ 20 വരെയും ഓൺലൈനായി അപേക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.