കൊച്ചി: സംസ്ഥാനത്ത് സ്വർണവില 44,000 രൂപയും കടന്ന് പുതിയ റെക്കാഡിലെത്തി. ഇന്നലെ 22 കാരറ്റ് സ്വർണത്തിന്റെ വില പവന് 1200 രൂപ വർധിച്ച് 44,240 രൂപയായി. ഗ്രാമിന് 150 രൂപ വർധിച്ച് 5,530 രൂപയിലാണ് വ്യാപാരം നടന്നത്. സ്വർണവിലയിൽ ഒറ്റത്തവണ ഉണ്ടാകുന്ന റെക്കാഡ് വർദ്ധനവാണിത്. വെള്ളിയാഴ്ച പവന് 200 രൂപ വർധിച്ച് 43,040 രൂപയായിരുന്നു. ഒരാഴ്ചയ്ക്കിടെ വർദ്ധിച്ചത് 3,520 രൂപ.
ഒരുപവൻ സ്വർണം വാങ്ങാൻ ഇന്നലെത്തെ നിരക്ക് അനുസരിച്ച് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി.എസ്.ടി. യും ഉൾപ്പെടെ ഏകദേശം 48,000 രൂപയാകും. വെള്ളി വിലയിലും വർധനയുണ്ടായിട്ടുണ്ട്. എട്ട് ഗ്രാമിന് 10.40 രൂപ വർധിച്ച് 595.20 രൂപയും ഗ്രാമിന് 1.30 രൂപ വർധിച്ച് 74.40 രൂപയുമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |