തിരുവനന്തപുരം: ചിങ്ങം പുലർന്നതോടെ കേരളത്തിൽ കല്യാണമേളം തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ കല്യാണപ്പാർട്ടികൾക്ക് ആശ്വാസമായി സ്വർണവില ഇടിയുന്നു. രണ്ട് ദിവസത്തിനിടെ 800 രൂപയും പത്ത് ദിവസത്തിനിടെ 2120 രൂപയുമാണ് സ്വർണത്തിന് കുറഞ്ഞത്. ഇന്ന് പവന് 440 രൂപയും കുറഞ്ഞു. 9180 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു പവൻ സ്വർണത്തിന് 73,440 രൂപയും.
ഓഗസ്റ്റ് എട്ടിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 75,760 രൂപയും ഗ്രാമിന് 9,470 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് ഒന്നിനായിരുന്നു. അന്ന് പവന് 73,200 രൂപയും ഗ്രാമിന് 9,150 രൂപയുമായിരുന്നു. ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണവിലയോടൊപ്പം, പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയെല്ലാം നല്‍കണം. അതിനാൽ ഒരു പവൻ സ്വർണം വാങ്ങാൻ 80,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വന്നേക്കാം.
ഓഗസ്റ്റ് മാസത്തെ സ്വർണവില (പവൻ നിരക്കിൽ)
ഓഗസ്റ്റ് 1 - 73,200
ഓഗസ്റ്റ് 2- 74,320
ഓഗസ്റ്റ് 3- 74,320
ഓഗസ്റ്റ് 4- 74,360
ഓഗസ്റ്റ് 5- 74,960
ഓഗസ്റ്റ് 6- 75,040
ഓഗസ്റ്റ് 7- 75,200
ഓഗസ്റ്റ് 8- 75,760
ഓഗസ്റ്റ് 9- 75,560
ഓഗസ്റ്റ് 10- 75,560
ഓഗസ്റ്റ് 11- 75,000
ഓഗസ്റ്റ് 12- 74,360
ഓഗസ്റ്റ് 13- 74,320
ഓഗസ്റ്റ് 14- 74,320
ഓഗസ്റ്റ് 15- 74,240
ഓഗസ്റ്റ് 16- 74,200
ഓഗസ്റ്റ് 17- 74,200
ഓഗസ്റ്റ് 18- 74,200
ഓഗസ്റ്റ് 19- 73,880
ഓഗസ്റ്റ് 20- 73,440
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |