കൊച്ചി: വ്യക്തമായ പരാതിയില്ലാതെ ലോകായുക്തയ്ക്ക് സ്വമേധയാ കേസെടുക്കാനോ അന്വേഷണം നടത്താനോ അധികാരമില്ലെന്ന് ഹൈക്കോടതി. ആലുവ ഫെഡറൽ ഹൗസ് കൺസ്ട്രക്ഷൻ സഹകരണ സംഘത്തിന്റെ മുൻ ഭാരവാഹികളുടെ പേരും ആസ്തി ബാദ്ധ്യതകളും ഹാജരാക്കണമെന്ന കേരള ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളീ പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. സ്വമേധയാ കേസെടുത്ത ലോകായുക്തയുടെ ഉത്തരവിനെതിരെ സഹകരണ സംഘം സെക്രട്ടറി ജോർജ്. പി. മത്തായി നൽകിയ ഹർജിയാണ് പരിഗണിച്ചത്.
പരാതിയില്ലാതെയും മാദ്ധ്യമ റിപ്പോർട്ടുകൾ, ഉൗമക്കത്തുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലും ലോകായുക്തയ്ക്ക് കേസെടുക്കാനോ അന്വേഷണം നടത്താനോ അധികാരമില്ലെന്ന് 2006ലെ രാമചന്ദ്രൻ മാസ്റ്റർ കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |