തിരുവനന്തപുരം: സംസ്ഥാനത്ത് ബലക്ഷയമുള്ള ആശുപത്രി കെട്ടിടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായില്ല. ഇന്നലെ ഉച്ചയ്ക്ക് മുമ്പ് റിപ്പോർട്ട് നൽകാൻ സ്ഥാപനമേധാവികൾക്ക് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ എല്ലാ ജില്ലകളിലെയും കണക്ക് ലഭ്യമായിട്ടില്ല. തിങ്കളാഴ്ച ഉച്ചവരെ സമയം അനുവദിച്ചു. തുടർന്ന് അന്തിരൂപം ലഭിക്കും. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം പൊളിഞ്ഞുവീണുണ്ടായ ദാരുണാന്ത്യത്തിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് കണക്കെടുക്കാൻ തീരുമാനിച്ചത്.
അടിയന്തരമായി പൊളിക്കേണ്ടതും അറ്റകുറ്റപണി അനിവാര്യമായതുമായ കെട്ടിടങ്ങളുടെ കണക്കാണ് ശേഖരിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെ വിവരശേഖരണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും പ്രത്യേകമായാണ് കണക്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |