ആലപ്പുഴ: ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. യാത്രക്കാരുമായി പോയ ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. ആളപായമില്ലെന്നാണ് വിവരം. യാത്രക്കാരെ പുറത്തിറക്കിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. പുക ഉയരുന്നത് കണ്ട് യാത്രക്കാരെ കരയ്ക്ക് ഇറക്കിയതിനാൽ വലിയ ദുരന്തം ഒഴിവായി. യാത്രക്കാരെ ഇറക്കിയതിന് ശേഷം ബോട്ടിൽ തീ പടരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |