തിരുവനന്തപുരം ജില്ലയിലെ കാരോട് മണ്ണാൻവിളയുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. നല്ല ഗ്രാമീണ അന്തരീക്ഷം, വീടിന് മുന്നിൽ നിറയെ ചെടികൾ കാണാം. അവിടെയുള്ള ലവ് ബേർഡ്സിന്റെ കൂടിന് സമീപം വലിയൊരു പാമ്പിനെ കണ്ടുവെന്നാണ് വിളിച്ചയാൾ പറഞ്ഞത്. നായ ഉച്ചത്തിൽ കുരയ്‌ക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീട്ടുകാർ പാമ്പിനെ കണ്ടത്.
വീട്ടുകാർ കണ്ടില്ലായിരുന്നുവെങ്കിൽ കിളികളെ പാമ്പ് കൊന്നേനെ. വീട്ടുകാർ എത്തിയതും മൂർഖൻ പാമ്പ് ചെടികൾക്കിടയിലേക്ക് മറഞ്ഞു. സ്ഥലത്തെത്തിയ വാവാ സുരേഷ് തെരച്ചിൽ തുടങ്ങി. ഏറെ നേരം നോക്കിയിട്ടും പാമ്പിനെ കിട്ടിയില്ല. ഒടുവിൽ വീടിന് മുൻഭാഗത്തുള്ള ചെടികൾക്കിടയിൽ നിന്ന് പാമ്പിന്റെ ചീറ്റൽ കേൾക്കുകയായിരുന്നു. പാമ്പ് ഇരുന്ന സ്‌ഥലം കണ്ട് വീട്ടുകാർ ഞെട്ടി. അൽപ്പദിവസങ്ങൾക്ക് മുമ്പ് മുട്ടയിട്ട പാമ്പാണിതെന്ന് വാവാ സുരേഷ് പറഞ്ഞു. കാണുക ലവ് ബേർഡ്സിനെ വിഴുങ്ങാനെത്തിയ മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |