തിരുവനന്തപുരം: പട്ടികവര്‍ഗ വിഭാഗക്കാരനായ പൊലീസ് ട്രെയിനിയെ പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ ബാരക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്ന അമ്മയുടെ പരാതിയെകുറിച്ച് അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
സെപ്റ്റംബര്‍ 18 ന് രാവിലെ എസ്.എ.പി. ക്യാമ്പില്‍ മരിച്ച വിതുര സ്വദേശി ആനന്ദിന്റെ അമ്മ ചന്ദ്രിക സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ട്രെയിനിംഗ് ഉദ്യോഗസ്ഥര്‍ മകനെ ചീത്ത പറയുകയും ജാതിപേര് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതതായി അമ്മ പരാതിയില്‍ പറഞ്ഞു. മേലുദ്യോഗസ്ഥരുടെ അനാവശ്യപീഡനമാണ് മരണകാരണമെന്ന് പരാതിയില്‍ പറയുന്നു.
ആനന്ദിനെ മേലുദ്യോഗസ്ഥര്‍ ശിക്ഷിച്ചതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ ചികിത്സിക്ക് വിധേയനാക്കി. ആശുപത്രിയില്‍ നിന്നും വിട്ടതിന്റെ പിറ്റേന്നാണ് ആത്മഹത്യ ചെയ്തത്. മരണത്തില്‍ ദൂരൂഹതയുള്ളതായി അമ്മ ആരോപിച്ചു. മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് അമ്മ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |