SignIn
Kerala Kaumudi Online
Thursday, 19 February 2026 3.49 AM IST

ആറന്മുള വള്ളംകളി ഗ്യാലറിക്ക് 10 കോടി

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: ആറന്മുള വള്ളംകളി ഗ്യാലറിയും നടപ്പാതയുമടക്കം പമ്പാ നദീതീര സംരക്ഷണ പ്രവൃത്തികൾക്കായി 1 0കോടി രൂപ കിഫ്ബിയിൽ നിന്ന് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ വളളംകളിയുടെ സ്റ്റാർട്ടിംഗ് പോയിന്റ് വരെയായിരിക്കും പ്രവൃത്തികൾ.

മാവിളക്കടവിൽ നെയ്യാർ നദിക്ക് കുറുകെ ഉപ്പു വെള്ള പ്രതിരോധത്തിനായി റെഗുലേറ്റർ കം ലോക്ക് നിർമ്മാണം-ജനറൽ സിവിൽ വർക്കിന് 21,02,93,091 രൂപയുടെ ടെൻഡർ അം​ഗീകരിച്ചു.

ചാത്തന്നൂർ നിയോജക മ​ണ്ഡലത്തിലെ ആനച്ചാൽക്കടവിൽ ഇത്തിക്കര നദിക്ക് കുറുകെ ചാത്തന്നൂരിനെയും ആദിച്ചനല്ലൂരിനെയും ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തിക്ക് 1,60,42,834 രൂപയുടെ ടെൻഡർ

അം​ഗീകരിച്ചു.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY