തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ (കീം)
സ്കോർ പ്രസിദ്ധീകരിച്ചു. www.cee.kerala.gov.inൽ സ്കോർ അറിയാം. വിജ്ഞാപനം വെബ്സൈറ്റിലുണ്ട്. ഹെൽപ്പ് ലൈൻ- 0471 – 2525300 , 2332120, 2338487.
പ്ലസ് വൺ ഏകജാലകം
66,052 പേർ അപേക്ഷ സമർപ്പിച്ചു
തിരുവനന്തപുരം:പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായുള്ള നടപടികൾ ആരംഭിച്ചു. 66,052 പേർ അപേക്ഷ സമർപ്പിച്ചു. 84,411 പേർ അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാൻഡിഡേറ്റ് ലോഗിൻ സജ്ജമാക്കിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ച് വരെയുള്ള കണക്കാണിത്. 20ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം. https;//hscap.kerala.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലും ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്.
മത്സ്യത്തൊഴിലാളി വിധവാ പെൻഷൻ;
4.25 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം:മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ വിധവാ പെൻഷൻ ഗുണഭോക്താക്കൾക്ക് മൂന്ന് മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിനായി 4,25,72,800 രൂപ അധിക തുകയായി അനുവദിച്ച് ഉത്തരവായതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു.മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ 8,890 ഗുണഭോക്താക്കൾക്കാണ് തുക ലഭിക്കുക.
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ
തിരുവനന്തപുരം: കെൽട്രോണിൽ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്(എട്ടുമാസം),കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്(മൂന്നുമാസം),ഗവ. അപ്രൂവ്ഡ് ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്(ആറുമാസം) എന്നീ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.എസ്.എസ്.എൽ.സി/പ്ല്സടു/ ഡിഗ്രീ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ: 9072592412, 9072592416
എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനം
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ എൻജിനിയറിംഗ് കോളേജുകളിൽ എൻ.ആർ.ഐ ക്വോട്ട സീറ്റുകളിൽ പ്രവേശനത്തിന് 15ന് രാവിലെ 10 മുതൽ ജൂൺ 4ന് വൈകിട്ട് 4 വരെ https://nrl.ihrd.ac.inൽ അപേക്ഷിക്കാം.എറണാകുളം (0484-2575370, 8547005097) ചെങ്ങന്നൂർ (0479-2454125, 8547005032),അടൂർ (04734230640, 8547005100),കരുനാഗപ്പള്ളി (0476-2665935, 8547005036),കല്ലൂപ്പാറ (04692678983, 8547005034),ചേർത്തല (0478-2553416, 8547005038),ആറ്റിങ്ങൽ (04702627400, 8547005037),കൊട്ടാരക്കര (0474-2453300, 8547005039) കോളേജുകളിലാണ് പ്രവേശനം. ഓരോ കോളേജിലേയും പ്രത്യേകം അപേക്ഷിക്കണം.അപേക്ഷയുടെ പ്രിന്റ് ഔട്ട്,രേഖകൾ,1000 രൂപയുടെ രജിസ്ട്രേഷൻ ഫീസ് ഓൺലൈനായോ ബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജൂൺ 7 വൈകിട്ട് 4നകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിവരങ്ങൾക്ക്: 8547005000, www.ihrd.ac.in.
കുസാറ്റ് പരീക്ഷ
കൊച്ചി: കുസാറ്റ് ബി.ടെക് ഡിഗ്രി (പാർട്ട് ടൈം) മൂന്നാം സെമസ്റ്റർ (സപ്ലിമെന്ററി) സിവിൽ/മെക്കാനിക്കൽ/കെമിക്കൽ എൻജിനിയറിംഗ് പരീക്ഷ മേയ് 19ന് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |