ഗോവ: ഗോവയിലെ മുഴുവൻ ഗ്രാമങ്ങളും സന്ദർശിച്ച് വിജയകരമായ ദൗത്യത്തിനുശേഷം ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള "ഗോവ ഹെറിറ്റേജ് യാത്ര "യ്ക്ക് തുടക്കംകുറിച്ചു. ഗോവയിലെ ഗൗഡസാരസ്വത മഠമായ പർത്തഗൽ മഠത്തിലെ 3 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ആയിരത്തോളം വർഷം പഴക്കമുള്ള ആൽവൃക്ഷത്തിന് 'വൃക്ഷരാജ പൂജ" നടത്തി കൊണ്ടായിരുന്നു ഹെറിട്ടേജ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. ഗോവയിലെ 41 പൈതൃക വൃക്ഷങ്ങൾ സന്ദർശിക്കുകയും അവയെക്കുറിച്ച് രാജ്ഭവൻ പുസ്തകം പ്രസിദ്ധീകരിക്കുകയുമാണ് യാത്രയുടെ ലക്ഷ്യം. വൃക്ഷപൂജയും യാത്രയുടെ ഉദ്ഘാടനവും പാർത്തഗൽ മഠാധിപതി വിദ്യാശീശ് തീർത്ഥ ശ്രീപദ് വഡേർ നിർവഹിച്ചു. ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള , ഗോവ നിയമസഭാ സ്പീക്കർ രമേഷ് താവഡ്കർ എന്നിവർ പ്രസംഗിച്ചു.
ഗോവയുടെ ചരിത്രവും പൈതൃകവും ഉൾക്കൊള്ളുന്ന 5 പുസ്തകങ്ങൾ തയ്യാറാക്കി ലോകമെമ്പാടും എത്തിക്കാൻ രാജ്ഭവൻ തീരുമാനിച്ചിട്ടുണ്ട്. ഗോവ രാജ്ഭവൻ ദർബർഹാളിൽ നടന്ന ചടങ്ങിൽ രാജ്ഭവൻ പ്രസിദ്ധീകരിച്ച അഞ്ച് പുസ്തകങ്ങളുടെ പ്രകാശന കർമ്മം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിർവഹിച്ചു. ഗോവ റവന്യൂമന്ത്രി അത്നാസിനോ ബാബുഷ് മോൺ സരാത്തെ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയാണ് 5 പുസ്തകങ്ങളും രചിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |