SignIn
Kerala Kaumudi Online
Friday, 26 April 2024 12.36 PM IST

പി.എസ്.സി അഭിമുഖം

d

മലിനീകരണ നിയന്ത്രണബോർഡിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ,കാറ്റഗറി നമ്പർ 124/2021) തസ്തികയിലേക്കുള്ള ഒന്നാംഘട്ട ബാച്ചിൽ ഉൾപ്പെട്ടവരുടെ അഭിമുഖം മാർച്ച് 1, 2, 3, 8, 9, 10, 15,16, 17, 22, 23, 24, 29, 30, 31 തീയതികളിൽ പി.എസ്.സി ആസ്ഥാനത്ത് നടത്തും.
സംശയനിവാരണത്തിന് ആസ്ഥാന ഓഫീസിലെ സി.ആർ 1 വിഭാഗവുമായി ബന്ധപ്പെടണം.

പ്രായോഗിക പരീക്ഷ

തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി വകുപ്പിൽ ബോട്ട് കീപ്പർ (കാറ്റഗറി നമ്പർ 547/2019) തസ്തികയിലേക്ക് 28ന് രാവിലെ 7ന് കൊല്ലം,തേവള്ളി എൻ.സി.സി 3 കെ നേവൽ യൂണിറ്റിൽ സിമ്പിൾ ബോട്ട് ഹാൻഡിലിംഗിലുള്ള പ്രായോഗിക പരീക്ഷ നടത്തും.
കായലിൽ നീന്തുന്നതിൽ പ്രാഗത്ഭ്യമുള്ളവർ ശാരീരികക്ഷമത തെളിയിക്കുന്നതിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, സമ്മതപത്രം എന്നിവ
പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യേണ്ടതും അസൽ സഹിതം ഹാജരാകേണ്ടതുമാണ്.

പ്രമാണപരിശോധന

കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.ടി നാച്ചുറൽ സയൻസ് (കാറ്റഗറി നമ്പർ 384/2020) തസ്തികയിലേക്ക് 27, 28, മാർച്ച് 1 തീയതികളിൽ പി.എസ്.സി കൊല്ലം ജില്ലാ ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ പി.എസ്.സി കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.


തിരുവനന്തപുരം ജില്ലയിൽ ജില്ലാസഹകരണ ബാങ്കിൽ ബ്രാഞ്ച് മാനേജർ - ഒന്നാം എൻ.സി.എ -ഈഴവ/തിയ്യ/ബില്ലവ) (പാർട്ട് 2- സൊസൈറ്റി ക്വാട്ട) (കാറ്റഗറി നമ്പർ 125/2019) തസ്തികയിലേക്ക് 27ന് രാവിലെ 10.30ന് പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രമാണപരിശോധന നടത്തും.

ഒ.എം.ആർ പരീക്ഷ

ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 93/2020) തസ്തികയിലേക്ക് മാർച്ച് 1ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.