തിരുവനന്തപുരം: ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ പത്തോളജി ആൻഡ് മൈക്രോബയോളജി വകുപ്പിലേക്കും കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ പത്തോളജി ആൻഡ് മൈക്രോബയോളജി,സർജറി വകുപ്പുകളിലേക്കും റീ എംപ്ലോയ്മെന്റ് മുഖേന അസോസിയേറ്റ് പ്രൊഫസർ/റീഡർ തസ്തികയിലെ ഓരോ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവ/എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഒഫ് ഹോമിയോപ്പതി/നാഷണൽ കൗൺസിൽ ഒഫ് ഹോമിയോപ്പതി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുള്ള അദ്ധ്യാപകർക്ക് അപേക്ഷിക്കാം. അപേക്ഷ മാർച്ച് 15ന് മുമ്പ് പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ,ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്,തിരുവനന്തപുരം–695009 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |