തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഇറക്കുമതി നയങ്ങൾ റബറിന്റെ വിലയെ സാരമായി ബാധിക്കുന്നുവെന്നും അതിന് ആനുപാതികമായി വില സ്ഥിരതാ ഫണ്ടിലേക്ക് തുക അനുവദിക്കണമെന്ന ആവശ്യം നിരന്തരം നിരാകരിക്കപ്പെടുകയാണെന്ന് മന്ത്രി പി. പ്രസാദ്. വില സ്ഥിരതാ ഫണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ടുള്ള എല്ലാ അപേക്ഷകളിലും പണം അനുവദിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി 16വരെ 33.19കോടി രൂപ അനുവദിച്ചു. റബറിന്റെ താങ്ങുവില 170ൽ നിന്ന് 250ആക്കുന്നതിന് കേന്ദ്ര സഹായം വേണം. അതാണ് എൽ.ഡി.എഫ് പ്രകടന പത്രികയിൽ വ്യക്തമാക്കിയിട്ടുള്ളതെന്നും ഐ.സി ബാലകൃഷ്ണൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ,സജീവ് ജോസഫ്,സനീഷ് കുമാർ ജോസഫ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പി. പ്രസാദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |