തിരുവനന്തപുരം: എൽ.ബി.എസ് സെന്ററിന്റെ വരുമാന വർദ്ധനവിനായി ഫ്രാഞ്ചൈസികൾ അനുവദിക്കുമെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. എൽ.ബി.എസിന്റെ പൂജപ്പുര,കാസർകോട് എൻജിനിയറിംഗ് കോളേജുകൾ പ്രതിവർഷം നാലു കോടി വീതവും മോഡൽ ഡിഗ്രി കോളേജ് 35ലക്ഷവും നഷ്ടത്തിലാണ്. കൺസൾട്ടൻസികൾ ഏറ്റെടുക്കുന്നതിലൂടെയുള്ള വരുമാനം കോളേജുകളുടെ നടത്തിപ്പിന് നൽകേണ്ട സ്ഥിതിയാണ്. വരുമാന വർദ്ധനവിനായി 40നൂതന കോഴ്സുകൾ തുടങ്ങും. എൻജിനിയറിംഗ് കോളേജിൽ മോട്ടോർ വാഹന മെയിന്റനൻസ് കേന്ദ്രമടക്കം ആരംഭിക്കുമെന്നും ഐ.ബി.സതീഷിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |