#കേരളകൗമുദിയോട് കടപ്പാട്
കോഴിക്കോട്: 'ഏഴു ദിവസം നീണ്ട സത്യാഗ്രഹത്തിനൊടുക്കമാണ് ആരോഗ്യമന്ത്രി എത്തിയത്. മന്ത്രി നൽകിയ ഉറപ്പിൽ വിശ്വസിക്കുന്നു. ആറു മാസമായി നീതിക്കായി പോരാടുന്നു, മന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെങ്കിൽ ജീവൻ മര ണപോരാട്ടത്തിന് വീണ്ടുമിറങ്ങും'.. വയറ്റിൽ കത്രികയുമായി അഞ്ചു വർഷം കഴിഞ്ഞ ഹർഷീനയുടെ വാക്കുകളിൽ തെളിയുന്നത് പ്രതീക്ഷയും നിശ്ചയദാർഢ്യവും.
കേരളകൗമുദി തനിക്കായി എഡിറ്റോറിയൽ വരെ മാറ്റി വച്ചതിൽ വലിയ കടപ്പാടുണ്ടെന്ന് ഹർഷീന പറഞ്ഞു.
. അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കേരളകൗമുദി എഡിറ്റോറിയൽ എഴുതിയ ദിവസമാണ് ആരോഗ്യ മന്ത്രി സമരപ്പന്തലിൽ എത്തിയതും രണ്ടാഴ്ചക്കകം നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പു നൽകിയതും. ഹർഷീനയുടെ ദുരിതം കേരളകൗമുദിയാണ് നിരവധി വാർത്തകളിലൂടെ പുറം ലോകത്തെത്തിച്ചത്. ഹർഷീന നടത്തുന്ന സമരം ആറ് ദിവസം പിന്നിട്ടിട്ടും സർക്കാരും ആരോഗ്യമന്ത്രിയും കണ്ടില്ലെന്ന് നടിച്ചതോടെയാണ് കേരളകൗമുദി എഡിറ്റോറിയലെഴുതിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ് ഹർഷീനയുടെ സമര പന്തലിലെത്തുകയും അർഹമായ നഷ്ടപരിഹാരം ഉറപ്പു വരുത്താൻ രണ്ടാഴ്ചക്കകം നടപടി എടുക്കാമെന്ന് ഉറപ്പു നൽകുകയുമായിരുന്നു. മന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് ഹർഷീന തത്ക്കാലത്തേക്ക് സമരം നിറുത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയടയക്കം നിരവിധ സംഘടനകൾ സമരത്തിനൊപ്പം നിന്നത് ഹർഷീനയ്ക്ക് ആവേശമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |