കൊച്ചി: ഉയർന്ന പി.എഫ് പെൻഷന് ഓപ്ഷൻ നൽകുമ്പോൾ ഇ.പി.എഫ് സ്കീമിലെ 26 (6) ഖണ്ഡിക പ്രകാരം ഇത്തരത്തിൽ ഓപ്ഷൻ നൽകിയതിന് തെളിവു നൽകണമെന്ന വ്യവസ്ഥയ്‌ക്കെതിരെ ബി.എസ്.എൻ.എൽ ജീവനക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇ.പി.എഫ്.ഒ യുടെ വിശദീകരണം തേടി. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഹർജി മാർച്ച് 23നു പരിഗണിക്കാൻ മാറ്റി. ഉയർന്ന പി.എഫ് പെൻഷന് ഓപ്ഷൻ സ്വീകരിക്കാൻ ഇ.പി.എഫ്.ഒ മേയ് മൂന്നുവരെയാണ് സമയം നൽകിയിട്ടുള്ളത്. ഇ.പി.എഫ്.ഒ ആവശ്യപ്പെടുന്ന ഈ രേഖ ആർക്കും ഇതുവരെ നൽകിയിട്ടില്ല. ഈ വ്യവസ്ഥ സമയബന്ധിതമായി ഓപ്ഷൻ നൽകാൻ തടസമാകുമെന്നും ഇത്തരം രേഖകൾ ആവശ്യപ്പെടുന്നത് ശശികുമാർ കേസിൽ നേരത്തെ ഹൈക്കോടതി നൽകിയ ഉത്തരവിന്റെ ലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |