തിരുവനന്തപുരം: കേന്ദ്രവിദ്യാഭ്യാസ നയം സംസ്ഥാനത്ത് അതേപടി നടപ്പാക്കില്ലെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. കേന്ദ്രനയത്തിലെ പലവ്യവസ്ഥകളും കാലത്തിന് യോജിക്കാത്തതും പുതിയ തലമുറയെ വഴിതെറ്റിക്കുന്നതും പിന്തിരിപ്പനുമാണ്. കുട്ടികളുടെ ഭാവി കൂടി കണക്കിലെടുത്തുള്ള സമീപനമാണ് ഇക്കാര്യത്തിൽ സംസ്ഥാനം സ്വീകരിക്കുക.
ഉന്നത വിദ്യാഭ്യാസ കൗൺസിലിന് 'ഉന്നത വിദ്യാഭവൻ" എന്ന പേരിൽ ആസ്ഥാന മന്ദിരം നിർമ്മിക്കും. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ 48.8സെന്റ് സ്ഥലം ഇതിനായി അനുവദിച്ചിട്ടുണ്ട്.
മലയാളി ശാസ്ത്രജ്ഞൻ ഡോ.താണു പത്മനാഭന്റെ സ്മരണാർഥം കേരള സർവകലാശാലയിൽ 88 കോടി ചെലവിൽ അന്തർദേശീയ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കും. വിളപ്പിൽശാലയിൽ സാങ്കേതിക സർവ്വകലാശാല ക്യാമ്പസിനടുത്ത് സ്റ്റാർട്ടപ്പ് സൗകര്യത്തോടെ സയൻസ് പാർക്ക് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |