തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാനും പുനരധിവാസത്തിനുമായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തികളും സ്ഥാപനങ്ങളും കൈ അയച്ചുള്ള സഹായവുമായി എത്തുന്നു. രാഷ്ട്രീയ,കലാ,സാഹിത്യ,സാംസ്കാരിക രംഗങ്ങളിലുള്ളവരെല്ലാം ഈ ഉദ്യമത്തിൽ പങ്കാളികളായിട്ടുണ്ട്. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ഒരു കോടി രൂപ സംഭാവന ചെയ്തു. മലയാള- തമിഴ് ചലച്ചിത്ര പ്രവർത്തകരും സഹായവുമായെത്തി.
സംഭാവന നൽകിയവർ: കമൽ ഹാസൻ(25 ലക്ഷം), മമ്മൂട്ടി (20 ലക്ഷം),സൂര്യ (25 ലക്ഷം),ഫഹദ് ഫാസിൽ,നസ്രിയ നസീം ആൻഡ് ഫ്രണ്ട്സ് (25 ലക്ഷം),ദുൽഖർ സൽമാൻ (15 ലക്ഷം),കാർത്തി (15 ലക്ഷം),ജ്യോതിക (10 ലക്ഷം),ഐ.ബി.എം സീനിയർ വൈസ് പ്രസിഡന്റ് ദിനേഷ് നിർമ്മൽ (25 ലക്ഷം),സി.പി.എം തമിഴ്നാട്,ത്രിപുര സംസ്ഥാന കമ്മിറ്റികൾ (10 ലക്ഷം വീതം),ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ( 10 ലക്ഷം),തിരുനെല്ലി ദേവസ്വം (5 ലക്ഷം),മലപ്പുറം ജില്ലയിലെ വിരമിച്ച അദ്ധ്യാപകരുടെ കൂട്ടായ്മയായ ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി (5 ലക്ഷം),കെ.ടി. ജലീൽ എം.എൽ.എ മകളുടെ കല്യാണ ചെലവിലേക്ക് കരുതി വച്ച 5 ലക്ഷം,തൃശ്ശിലേരി ദേവസ്വം (2 ലക്ഷം),കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ(2 ലക്ഷം),കണ്ണൂർ ജില്ലാ പൊലീസ് സഹകരണസംഘം (5 ലക്ഷം),കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം (2 ലക്ഷം),ഡോക്യൂമെന്ററി സംവിധായകൻ ആനന്ദ് പട്വർദ്ധൻ ഡോക്യൂമെന്ററി ഹ്രസ്വചിത്രമേളയിൽ ലഭിച്ച പുരസ്‌കാരത്തുക (2,20,000),കൽപ്പറ്റ സ്വദേശി പാർവ്വതി വി.സി (ഒരു ലക്ഷം),തിരുവനന്തപുരം പേട്ട സ്വദേശിനി എലിസബത്ത് ജോസ് (50,000 ),യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ഒരു മാസത്തെ എം.എൽ.എ പെൻഷൻ തുകയായ 40,000രൂപ,മാദ്ധ്യമ പ്രവർത്തകൻ ഡോ. അരുൺ കുമാർ,ഐ.വി ദാസ് പുരസ്‌ക്കാര തുകയായ 25,000 രൂപ,സബ് ഇൻസ്‌പെക്ടർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ (25,000 ),കിറ്റ്സ് (31,000 ),പ്രഥമ കേരള പ്രഭാ പുരസ്‌ക്കാര ജേതാവ് ടി. മാധവ മേനോൻ (20,001). കേരള സ്റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ) ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഒരേക്കർ സ്ഥലം കണ്ടെത്തി 10 വീടുകൾ നിർമ്മിച്ച് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |