കൊല്ലം/പത്തനംതിട്ട: കൊല്ലം, പത്തനംതിട്ട ജില്ല കളക്ടർമാരുടെ ഇ- മെയിലിലും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. പത്തനംതിട്ടയിൽ മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിൽ സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ 6.48നാണ് സന്ദേശമെത്തിയത്. 9.45ന് കളക്ടറുടെ ഇ- മെയിൽ പരിശോധിച്ച ഓഫീസ് ജീവനക്കാരനാണ് സന്ദേശം കണ്ടത്.
കളക്ടറേറ്റിൽ ആർ.ഡി.എക്സ് പൈപ്പ് ബോംബ് പൊട്ടിത്തെറിക്കുമെന്നും മുൻകരുതലായി ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശം. 2001ലെ പാർലമെന്റ് ആക്രമണ കേസിലെ മുഖ്യപ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ ഓർമ്മയ്ക്കായാണ് ഇതെന്നും സന്ദേശത്തിൽ ഉണ്ടായിരുന്നു. ആസിഫ് ഗഫൂർ എന്ന പേരിലായിരുന്നു സന്ദേശം.
കൊല്ലം കളക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി എത്തിയെങ്കിലും കണ്ടത് വൈകിട്ട് അഞ്ചോടെയായതിനാൽ ഭീതി ഉയർന്നില്ല. മറ്റിടങ്ങളിലെപ്പോലെ മൂന്നു പേജുകളിലായി ഇംഗ്ലീഷിൽ ടൈപ്പ് ചെയ്തതായിരുന്നു സന്ദേശം. അഞ്ചരയോടെ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |