തിരുവനന്തപുരം: സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 2023–24ലെ അദ്ധ്യാപക സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെ.എ.ടി) വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കും. സുതാര്യമായ മാനദണ്ഡങ്ങൾ പാലിച്ച് നടപ്പാക്കുന്ന സ്ഥലംമാറ്റം ട്രൈബ്യൂണൽ റദ്ദാക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഒപി ക്യാറ്റ് ഫയൽ ചെയ്യാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
അടുത്ത അദ്ധ്യയന വർഷത്തെ ഹയർ സെക്കൻഡറി സ്ഥലംമാറ്റവും നിയമനവും 31നകം പൂർത്തീകരിക്കും. സ്ഥലംമാറ്റത്തിനായി 8,204 അദ്ധ്യാപകരുടെ അപേക്ഷകളാണ് പ്രിൻസിപ്പൽമാർ അംഗീകരിച്ച് അയച്ചത്. ഇതിൽ 357 പേർ അനുകമ്പാർഹമായ മുൻഗണന ലഭിക്കേണ്ട വിഭാഗത്തിലാണ്. ഇവരുടെ അപേക്ഷകൾ പ്രത്യേക മെഡിക്കൽ ബോർഡ് പരിശോധിക്കും. 19 നുള്ളിൽ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ് പ്രസിദ്ധീകരിക്കും.അന്തിമ സ്ഥലംമാറ്റപ്പട്ടിക 26ന് പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |