തൃശൂർ: മുളയം കൂട്ടാലയിൽ 80കാരനെ മകൻ കൊലപ്പെടുത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരൻ നായർ (80) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ സുമേഷിനെ കാണാനില്ല. അച്ഛനെ കൊലപ്പെടുത്തിയ ശേഷം സുമേഷ് ചാക്കിൽ കെട്ടി അടുത്തുള്ള പറമ്പിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. മണ്ണുത്തി പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്.
ബന്ധുക്കളാണ് സുന്ദരൻ നായരുടെ മൃതദേഹം കണ്ടെത്തിയത്. കൂട്ടാല പാൽ സൊസൈറ്റിക്ക് സമീപമുള്ള വീടിനോട് ചേർന്നുള്ള പറമ്പിലാണ് മൃതദേഹം കിടന്നിരുന്നത്. സുന്ദരൻ നായരുടെ വീട്ടിനുള്ളിൽ നിന്നും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. സുമേഷിനായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |