തിരുവനന്തപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾക്കും അന്യായ തുറങ്കിലടയ്ക്കലിനുമെതിരെ തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാജ്ഭവനിലേക്ക് ഐക്യദാർഢ്യ പ്രതിഷേധ മാർച്ച് നടത്തും.വൈകിട്ട് 4ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന മാർച്ച് രാജ്ഭവനിലെത്തുന്നതിനെ തുടർന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ,ആർച്ച് ബിഷപ്പ് ഡോ.തോമസ്.ജെ.നെറ്റോ,ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പ് ക്രിസ്തുദാസ് തുടങ്ങിയവർ സംസാരിക്കും. വിവിധ ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാർ നയിക്കുന്ന റാലിയിൽ വൈദികർ, സന്യസ്തർ, അല്മായ സംഘടനകൾ വിശ്വാസികൾ എന്നിവർ പങ്കെടുക്കും.ഇതു സംബന്ധിച്ച് തിരുവനന്തപുരം ലെത്തീൻ ആർച്ച് ബിഷപ്പ് ഹൗസിൽ ചേർന്ന ആലോചനാ യോഗത്തിൽ മോൺ.യൂജിൻ.എച്ച്.പെരേര, മോൺ.വർക്കി ആറ്റുപുറത്ത്, മോൺ.ജോൺ തെക്കേക്കര,വൈദികർ,വിവിധ സമുദായ സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |