ചെന്നൈ: തകർന്ന റോഡിന്റെ അവസ്ഥ പറയാനെത്തിയ പ്രദേശവാസിയെ അധിക്ഷേപിച്ച് ഡിഎംകെ എംഎൽഎ. ശങ്കരപുരം നിയമസഭാ മണ്ഡലത്തിലെ എംഎൽഎയാണദ്ദേഹം. മണ്ഡലമടങ്ങുന്ന ലോക്‌സഭാ മണ്ഡലമായ കല്ലക്കുറിച്ചിയിലെ റോഡിന്റെ പ്രശ്നം പറയാനെത്തിയ പ്രദേശവാസിയോടാണ് 'പോടാ' എന്ന് ഡിഎംകെ എംഎൽഎ ഉദയസൂര്യൻ പറഞ്ഞത്.
സ്റ്റാലിൻ സർക്കാരിന്റെ ജനസമ്പർക്ക പരിപാടിയുടെ പ്രചരണത്തിന്റെ പോസ്റ്റർ വിതരണത്തിനിടെയാണ് എം എൽ എയോട് പ്രദേശവാസി റോഡിന്റെ മോശം അവസ്ഥയെ പറ്റി ചോദിച്ചത്. ഇതിനുമറുപടിയായി പ്രദേശ വാസിയെ കൈ ഉയർത്തി ''പോടാ'' എന്ന് എംൽഎ കാണിക്കുകയായിരുന്നു.
'മാന്യമായി സംസാരിക്കണം അല്ലെങ്കിൽ നിങ്ങൾക്ക് അടികിട്ടും' എന്നും ഉദയ സൂര്യൻ ഭീഷണിപ്പെടുത്തി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ എംഎൽഎയ്‌ക്കെതിരെ വൻ പ്രതിഷേധങ്ങൾ ഉയർന്നു. ഉദയസൂര്യനോട് ചോദ്യം ചോദിച്ചയാൾ പാർട്ടി അംഗമാണെന്നും അതിനാലാണ് ഇത്തരത്തിൽ വിളിക്കാനുള്ള സ്വാതന്ത്ര്യം എംഎൽഎ എടുത്തതെന്നും ഡി എം കെ നേതാവ് ഇളങ്കോവൻ സംഭവത്തിൽ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |