കൊച്ചി: ഇന്നലെ രാവിലെ 11വരെ യു.ഡി.എഫുകാരനെ കിട്ടാൻ കഠിനമായി പരിശ്രമിച്ച് പരാജയപ്പെട്ടിട്ടാണെങ്കിലും നിലമ്പൂരിൽ പാർട്ടി സ്ഥാനാർത്ഥിയെ സി.പി.എം നിറുത്തിയതിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. രാഷ്ട്രീയപോരാട്ടമാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം നെടുമ്പാശേരിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിവൃത്തികേടുകൊണ്ടാണ് പാർട്ടിസ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത്. പാലക്കാടുപോലെ ആരെയെങ്കിലും കിട്ടുമോയെന്ന് ശ്രമിച്ചതാണ്. സി.പി.എം സമീപിച്ചവരെല്ലാം തന്നോട് പറഞ്ഞിട്ടുണ്ട്. തങ്ങളുടെ കൂട്ടത്തിൽ നിന്നാരെയെങ്കിലും കിട്ടുമോയെന്ന് ശ്രമിച്ചവർ രാഷ്ട്രീയപോരാട്ടത്തെക്കുറിച്ച് പറയരുത്. യു.ഡി.എഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നോ ഇല്ലയോയെന്ന് തീരുമാനിക്കേണ്ടത് പി.വി. അൻവറാണ്. അദ്ദേഹം അഭിപ്രായം പറഞ്ഞാൽ യു.ഡി.എഫും പറയാം. തനിക്കെതിരെ പറഞ്ഞതിനൊന്നും മറുപടി പറഞ്ഞിട്ടില്ല. അൻവറിനുനേരെ യു.ഡി.എഫ് വാതിൽ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |