തിരുവനന്തപുരം: കുടുംബശ്രീയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമായ പോക്കറ്റ്മാർട്ടിലൂടെ കുടുംബശ്രീ ഉത്പന്നങ്ങൾ ആഗസ്റ്റ് നാല് മുതൽ വിപണനം ആരംഭിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്.മാസ്‌കോട്ട് ഹോട്ടലിൽ കുടുംബശ്രീ മാദ്ധ്യമശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു.ഓണമാഘോഷിക്കാൻ ഗുണമേന്മയുള്ള കുടുംബശ്രീ ഉത്പന്നങ്ങളടങ്ങിയ ഗിഫ്റ്റ് ഹാമ്പറുകൾ പോക്കറ്റ്മാർട്ട് ആപ്ലിക്കേഷനിലൂടെ ഓർഡർ ചെയ്യാം.250 ഗ്രാം ചിപ്സ്.250 ഗ്രാം ശർക്കരവരട്ടി, 100 ഗ്രാം സാമ്പാർ മസാല,250 ഗ്രാം പായസം മിക്സ് സേമിയ,250 ഗ്രാം പായസം മിക്സ് പാലട,250ഗ്രാം മുളക് പൊടി,250ഗ്രാം മല്ലിപ്പൊടി,100ഗ്രാം മഞ്ഞൾപ്പൊടി, 100ഗ്രാം വെജിറ്റബിൾ മസാല തുടങ്ങി ഒമ്പത് ഇനം ഉത്പന്നങ്ങളുള്ള ഗിഫ്റ്റ് ഹാമ്പറിന് 799 രൂപയാണ്.പോക്കറ്റ്മാർട്ടിലൂടെ ഇക്കുറി 5000 ഗിഫ്റ്റ് ഹാമ്പറുകൾ വിപണനം ചെയ്യും.സി.ഡി.എസുകൾ വഴി അമ്പതിനായിരം ഓണക്കിറ്റുകളും വിപണിയിലെത്തിക്കും.
ഓണസമ്മാനമായി ഹാമ്പറുകൾ
ഓണസമ്മാനമായും ഗിഫ്റ്റ് ഹാമ്പറുകൾ നൽകാം.സമ്മാനം ലഭിക്കേണ്ട വ്യക്തിയുടെ ഫോട്ടോയും ആശംസയും ഉൾക്കൊള്ളുന്ന കസ്റ്റമൈസ്ഡ് ആശംസാകാർഡുകൾ നൽകാനുള്ള സൗകര്യവും ഇതോടൊപ്പമുണ്ട്.പോക്കറ്റ്മാർട്ട് ആപ് പ്‌ളേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്.
ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ സംസ്ഥാനതല വിപണനമേള ആഗസ്റ്റ് 28 മുതൽ സെപ്തംബർ നാല് വരെ തൃശൂരിൽ നടക്കും.ജില്ലാതല വിപണനമേളകളും സി.ഡി.എസിൽ രണ്ടായിരത്തിലേറെ ഓണം വിപണനമേളകളും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.ഓണസദ്യയുടെ ഓർഡർ സ്വീകരിക്കുന്നതിനും വിപണനത്തിനുമുള്ള സംവിധാനം എല്ലാ ജില്ലകളിലും ഒരുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |