തിരുവനന്തപുരം:സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഓണത്തിന് മുമ്പ് ഒരു ഗഡു ഡി.എ കുടിശിക അനുവദിച്ചേക്കും.തദ്ദേശ തിരഞ്ഞെടുപ്പും, കേന്ദ്ര സർക്കാർ 4% ഡി.എ ജൂലായ് മുതൽ പ്രാബല്യത്തോടെ പ്രഖ്യാപിക്കാനിരിക്കുന്നതും കണക്കിലെടുത്താണിത്.
നിലിവിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 6 ഗഡു ഡി.എ കുടിശികയാണ്. ഇതു
ശമ്പളത്തിന്റെ 18% വരും.പുതിയ ഡി.എ.ഗഡു കൂടി പ്രഖ്യാപിക്കുന്നതോടെ 22% ആയി ഉയരും.ഇതൊഴിവാക്കാനാണ് ഒരു ഗഡു ഡി.എ പ്രഖ്യാപിക്കുന്നത്. 2022 ജൂലായ് മുതൽ നൽകേണ്ട 3% ഡി.എ.കുടിശികയാണിത്.
സംസ്ഥാന സർക്കാരിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 23000 രൂപയും കൂടിയത് 166800 രൂപയുമാണ്.ഇതനുസരിച്ച് 690 രൂപ മുതൽ 5004 രൂപ വരെ ശമ്പള വർദ്ധനവാണ് ഇതിലൂടെ ലഭിക്കുക.നിലവിൽ 15% ഡി.എയാണ് കിട്ടുന്നത് .യഥാർത്ഥത്തിൽ അർഹതയുള്ളത് ഡി.എ.33% ആണ്.അതനുസരിച്ച് സർക്കാർ ജീവനക്കാർക്ക് കുറഞ്ഞത് 4140രൂപ മുതൽ 30024 രൂപ വരെയാണ് പ്രതിമാസ നഷ്ടം. കേന്ദ്രസർക്കാർ ജീവനക്കാർക്ക് 59% ഡി.എ.കിട്ടുന്നുണ്ട്.
പുതിയ ഡി.എ 4%
വരെ ഉയർന്നേക്കും
മേയ് മാസത്തിലെ പണപ്പെരുപ്പ നിരക്ക് ഉയർന്നതോടെ, ഡിഎയിൽ കാര്യമായ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. 2025 മേയ് മാസത്തിലെ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയിൽ 0.5 പോയിന്റിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ഡിഎ നാല് ശതമാനം വരെ ഉയർന്നേക്കാം.
ഡിഎ കുടിശ്ശിക
ഗഡുക്കൾ:
2022 ജൂലായ്: 3%
2023 ജനുവരി: 4%
2023 ജൂലായ്: 3%
2024 ജനുവരി: 3%
2024 ജൂലായ്: 3%
2025 ജനുവരി: 2%
2025 ജൂലായ് (പുതിയത്): 4%
ആകെ കുടിശ്ശിക: 22%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |