തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ -തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ(എ.ഐ.ആർ.ടി.ഡബ്ല്യു.എഫ്) 12–-ാം അഖിലേന്ത്യ സമ്മേളനം സമാപിച്ചു. അഖിലേന്ത്യാ സമ്മേളനത്തിൽ തമിഴ്‌നാട്ടിൽനിന്നുള്ള ആർ. കരുമാലയനെ പ്രസിഡന്റായും പശ്ചിമ ബംഗാളിൽനിന്നുള്ള ജിബൻ സാഹയെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കേരളത്തിൽനിന്നുള്ള കെ.എസ്. സുനിൽകുമാർ ട്രഷററും, സി.കെ. ഹരികൃഷ്ണൻ അഖിലേന്ത്യാ വർക്കിംഗ് പ്രസിഡന്റുമാണ്.
മറ്റു ഭാരവാഹികൾ: ആർ. ലക്ഷമയ്യ, കെ. കെ. ദിവാകരൻ, എം. ഇബ്രാഹിം കുട്ടി, കെ. കെ. കലേശൻ, എ. സൂസി, ആനാദി സഹൂ, ജഹർ ഘോഷൽ, എ. സൗന്ദരരാജൻ, കെ. അറുമുഖ നൈനാർ, എൻ. ശിവജി, പി. ശ്രീകാന്ത്, ചന്ദ്രശേഖർ, എം.ആർ.ജി. പിള്ള, ഹരേശ്വർ ദാസ് (വൈസ് പ്രസിഡന്റുമാർ), കടകംപള്ളി സുരേന്ദ്രൻ, ടി. കെ. രാജൻ, എ. വി. സുരേഷ്, ഹണി ബാലചന്ദ്രൻ, അലോകേഷ് ദാസ്, രാമപ്രസാദ് സെൻ ഗുപ്ത, ഫൈജ് അഹമ്മദ് ഖാൻ, വി. കുപ്പുസ്വാമി, എം. ശിവജി, മുജാഫർ അഹമ്മദ്, വി. എസ്. റാവു, രാജ്‌കുമാർ ഝാ, അമൽ ചക്രബർതി, സുമിർ സിവാച്ച്, ഉല്ലാസ് സ്വയിൻ (സെക്രട്ടറിമാർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |