കുത്തിവയ്പെടുത്തിരുന്നു
കണ്ണൂർ: തെരുവു നായയുടെ കടിയേറ്റ് പേ വിഷബാധ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചുവയസുകാരൻ മരിച്ചു. തമിഴ്നാട് കള്ളക്കുറിശ്ശി സ്വദേശി മണിമാരന്റെ മകൻ ഹാരിത്ത് ആണ് മരിച്ചത്.
മേയ് 31ന് പയ്യാമ്പലത്തെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ തെരുവ് നായ കടിച്ചത്. ആദ്യ മൂന്നു കുത്തിവയ്പുകളും എടുത്തിരുന്നു. കഴിഞ്ഞയാഴ്ച പനി, ഉമിനീർ ഇറക്കാൻ പ്രയാസം എന്നിവ അനുഭവപ്പെട്ടതോടെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേവിഷബാധ ലക്ഷണങ്ങളാണെന്ന് തിരിച്ചറിഞ്ഞതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുട്ടിയുടെ കണ്ണിനും കാലിനുമാണ് കടിയേറ്റത്. മുഖത്ത് ഏഴ് തുന്നലുണ്ടായിരുന്നു. കഴുത്തിന് മുകളിൽ കടിയേറ്രതിനാൽ വിഷം പെട്ടെന്ന് തലച്ചോറിലെത്തിയതാവാം കാരണമെന്ന് കരുതപ്പെടുന്നു. കേബിൾ പണിക്കായി പതിനഞ്ച് വർഷം മുമ്പ് കണ്ണൂരിലെത്തിയതാണ് ഹാരിത്തിന്റെ അച്ഛൻ മണിമാരൻ. അമ്മ ജാതീയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |