കൊച്ചി: റാപ്പർ വേടൻ തമിഴ് സിനിമയിലേക്കും. പ്രശസ്ത തമിഴ് ക്യാമറാമാനും സംവിധായകനുമായ വിജയ് മിൽട്ടന്റെ പേരിടാത്ത സിനിമയിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തുന്നത്. തെലുങ്കിലും സിനിമ ഇറങ്ങും. മഞ്ഞുമ്മൽ ബോയ്‌സ്, നായാട്ട്, കൊണ്ടൽ, ചെക്ക്‌മേറ്റ്, നരിവേട്ട, പടവെട്ട് തുടങ്ങിയ മലയാള ചിത്രങ്ങളിലെ വേടന്റെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ഞുമ്മൽ ബോയ്‌സിലെ 'കുതന്ത്രം" എന്ന ഗാനം അഞ്ചുകോടിയിലേറെപ്പേർ കണ്ടു.'ഗോലിസോഡ'യെന്ന 2014ലെ സിനിമയിലൂടെ പ്രശസ്തനായ വിജയ് മിൽട്ടന്റെ സിനിമയിൽ വേടൻ പാടുന്നതിന്റെ വീഡിയോ പ്രൊമോഷൻ ഇറങ്ങിയിട്ടുണ്ട്. സിനിമയിൽ വേടൻ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്ന് വ്യക്തമല്ല. തെലുങ്ക് നടൻ രാജ് തരുണാണ് നായകൻ. അമ്മു അഭിരാമി, ഭരത്, സുനിൽ, ആരി അർജുനൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |