
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരേ പീഡന പരാതി നൽകിയ യുവതിയെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന്റെ പേരിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് രാവിലെ 11 വരെയാണ് കസ്റ്റഡി കാലാവധി. അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് എൽസ കാതറിൻ ജോർജ്ജാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
രണ്ട് ദിവസത്തെ കസ്റ്റഡിയായിരുന്നു സൈബർ പൊലീസിന്റെ ആവശ്യം. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്താനായില്ലെന്നും പാസ്‌വേഡ് നൽകാത്തതിനാൽ ലാപ്ടോപ്പ് പരിശോധിക്കാൻ സാധിച്ചിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. അറസ്റ്റിലായതിന് ശേഷം ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന രാഹുൽ ഈശ്വറിന്റെ ജാമ്യ ഹർജി നേരത്തെ കോടതി തള്ളിയിരുന്നു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ പുതിയ ജാമ്യഹർജി ഇന്ന് പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |