
തിരുവനന്തപുരം: കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള മറൈൻ നാവിഗേഷൻ ഉപദേശക സമിതി അംഗമായി ധീവരസഭ സംസ്ഥാന ഉപാദ്ധ്യക്ഷൻ പൂന്തുറ ശ്രീകുമാറിനെ നിയമിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറിയാണ് പൂന്തുറ ശ്രീകുമാർ. മത്സ്യത്തൊഴിലാളികളുടെ പ്രതിനിധിയായാണ് കമ്മറ്റിയിലെത്തുന്നത്. കേന്ദ്രഷിപ്പിംഗ് മന്ത്രാലയ സെക്രട്ടറിയാണ് സമിതി ചെയർമാൻ. പാർലമെന്റ് അംഗങ്ങളായ വിവേക് താക്കൂർ,ഡോ.പർമാർ ജസ്വന്ത് സിംഗ്, ഷിപ്പ് ഓണേഴ്സ് അസോസിയേഷൻ,ഫിക്കി,അസോച്ചം, കണ്ടൈനർ ഷിപ്പിംഗ് അസോസിയേഷൻ,ഇന്ത്യൻ കോസ്റ്റ് ഗാർഡ്,ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി പ്രതിനിധികൾ,ഷിപ്പിംഗ് മന്ത്രാലയ അഡീഷണൽ സെക്രട്ടറി,ജോയിന്റ് സെക്രട്ടറി എന്നിവർ അംഗങ്ങളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |