
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പൊലീസ് അന്വേഷണം ആരംഭിച്ചതു മുതൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ടു പോയിട്ടുള്ളത്. ഇത് ഏതെങ്കിലും വ്യക്തിയോടുള്ള വിരോധം തീർക്കലല്ല, നീതി നടപ്പാക്കലാണ്. സ്വന്തം തോന്നലുകളുടെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന ആരോപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. വിധിയുടെ പകർപ്പ് ലഭിച്ച ശേഷം നിയമപരമായ പരിശോധനകൾ നടത്തി ഉചിതമായ തുടർനടപടികൾ സ്വീകരിക്കും. അനാവശ്യ വിവാദങ്ങളുണ്ടാക്കി പുകമറ സൃഷ്ടിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |