കൊച്ചി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട്, കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സിജിത്തിന്റെ (അണ്ണൻ സിജിത്) പരോൾ ആവശ്യം ഹൈക്കോടതി തള്ളി. കുഞ്ഞിന്റെ ചോറൂണ് ചടങ്ങിൽ പങ്കെടുക്കാൻ 10 ദിവസത്തെ അടിയന്തര പരോൾ ആവശ്യപ്പെട്ട് സിജിത്തിന്റെ ഭാര്യ സി.എസ്.അഞ്ജു നൽകിയ ഹർജിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ തള്ളിയത്.
ജീവപര്യന്തക്കാർക്ക് അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ പരോൾ അനുവദിക്കാറുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫെബ്രുവരി 11നാണ് ഹർജിക്കാരിക്ക് ആൺകുഞ്ഞ് പിറന്നത്. ആ സമയം പരോൾ അനുവദിച്ചിരുന്നു. തുടർന്നുള്ള എല്ലാ ചടങ്ങുകൾക്കും പരോൾ നൽകാനാകില്ല. ഹർജിക്കാരിയുടെ ഭർത്താവ് കൊലക്കേസ് പ്രതിയാണെന്നും കുറ്റം കോടതിയിൽ തെളിഞ്ഞതാണെന്നും കണക്കിലെടുത്താണ് ഹർജി തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |