ചന്തേര (കാസർകോട്): 17കാരനെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ മുസ്ലിം യൂത്ത് ലീഗ് നേതാവും പ്രമുഖരും ഉൾപ്പെടെ 18 പേർക്കെതിരെ ചന്തേര പൊലീസ് പോക്സോ വകുപ്പുകൾ ചേർത്ത് കേസെടുത്തു. കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷൻ പരിധിയിലെ ചന്തേര, നീലേശ്വരം, വെള്ളരിക്കുണ്ട്, ചീമേനി പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽപ്പെടുന്നവരാണ് പ്രതികൾ. സംഭവത്തിൽ ഏഴ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്. പ്രധാന പ്രതിയായ യൂത്ത് ലീഗ് നേതാവ് സംഭവം പുറത്തുവന്നയുടനെ മുങ്ങിയിട്ടുണ്ട്. കുട്ടിയെ പ്രലോഭിപ്പിച്ച് കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി രണ്ടുവർഷമായി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |