കൊച്ചി: കേരള സർവകലാശാലയിൽ അച്ചടക്കം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം വൈസ് ചാൻസലർക്കാണെന്ന് ഹൈക്കോടതി. സർവകലാശാലാ ചട്ടപ്രകാരം വി.സിക്ക് നടപടി സ്വീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
സർവകലാശാല ആസ്ഥാനം സംഘർഷവേദിയാകുന്നത് തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി കെ.എൻ .രമേഷ്‌കുമാർ നൽകിയ ഹർജിയാണ് പരിഗണിച്ചത്.
ഹർജിയിൽ വൈസ് ചാൻസലറോട് സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും ഫയൽ ചെയ്തിരുന്നില്ല. സർക്കാരിന്റെയടക്കം വിശദീകരണം തേടിയ കോടതി ഹർജി അടുത്തമാസം വീണ്ടും പരിഗണിക്കും.
ഭാരതാംബയുടെ ചിത്രംവച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് രജിസ്ട്രാറെ വി.സി സസ്‌പെൻഡ് ചെയ്യുകയും സിൻഡിക്കേറ്റ് തിരിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ സർവകലാശാലയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഹർജി ഫയൽ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |