
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ശരീരമാകെ മുറിവേൽപ്പിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ബംഗളൂരുവിൽ താമസക്കാരിയായ 23കാരി മൊഴി നൽകിയതായി സൂചന. തനിക്ക് ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു അതിക്രമം. തനിക്ക് ശ്വാസംമുട്ടലും നെഞ്ചുവേദനയും അനുഭവപ്പെട്ടു. മാങ്കൂട്ടത്തിലിനെതിരെ അതിശക്തമായ മൊഴിയാണ് രണ്ടാമത്തെ കേസിലെ പരാതിക്കാരി നൽകിയതെന്നാണ് അറിയുന്നത്.
എ.ഐ.ജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം യുവതി അറിയിച്ച സ്ഥലത്തെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് നാല് മണിക്കൂർ നീണ്ടു. മൊഴി മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കി. വിവാഹ വാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാനെന്ന് പറഞ്ഞ് ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കി. ശേഷം വീടിനടുത്ത് കാറിൽ കൊണ്ടിറക്കിയതും രാഹുലാണ്. പിന്നീട് വിവാഹം ചെയ്യാനാവില്ല എന്നറിയിച്ചു.
മാനസികമായും ശാരീരികമായും തകർന്നു പോയി. ബന്ധം പുനഃസ്ഥാപിക്കാൻ രാഹുൽ പിന്നാലെ നടന്നു. ഫോൺ എടുക്കാത്തതിന് അസഭ്യം വിളിക്കുമായിരുന്നു. വീടിന്റെ പരിസരത്തേക്ക് കാറുമായെത്തി കൂടെ ചെല്ലാൻ പലവട്ടം ആവശ്യപ്പെട്ടു. രാഹുലിനെ ഭയമാണെന്നും കേസുമായി മുന്നോട്ട് പോകാൻ പേടിയാണെന്നും യുവതിയുടെ മൊഴിയിലുണ്ടെന്നാണ് സൂചന.
മുൻകൂർ ജാമ്യ
ഹർജി: വിധി 10ന്
ബംഗളൂരുവിൽ താമസിക്കുന്ന 23കാരിയെ പീഡിപ്പിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ 10ന് കോടതി വിധി പറയും. ഹർജിയിൽ തീർപ്പാവുന്നതുവരെ അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തിൽ വിധി പറയുംവരെ കടുത്ത നടപടികളെടുക്കരുതെന്ന് ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി വി. അനസ് നിർദ്ദേശിച്ചു.
കെ.പി.സി.സി പ്രസിഡന്റിന് യുവതി ഇ-മെയിലായി നൽകിയ പരാതി ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. പൊലീസുമായി ഓൺലൈനിൽ ബന്ധപ്പെടാൻ എല്ലാ സാഹചര്യവും ഉണ്ടായിരിക്കെ പരാതിക്കാരി കെ.പി.സി.സി പ്രസിഡന്റിന് ഇ-മെയിലിൽ പരാതി അയച്ചതിൽ ദുരൂഹതയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. 2023ൽ ഏതോ ഒരു ഹോംസ്‌റ്റേയിൽ വച്ച് പീഡനം നടന്നു എന്നാണ് ആരോപണമെന്നും പരാതി അവ്യക്തമാണെന്നും വാദിച്ചു. പരാതി യാഥാർത്ഥ്യമാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |