
തിരുവനന്തപുരം: ഡിജിറ്റൽ,സാങ്കേതിക വി.സി നിയമനത്തിൽ സമവായമുണ്ടാക്കാൻ മന്ത്രിമാരായ പി.രാജീവ്, ആർ.ബിന്ദു എന്നിവർ ഇന്ന് ലോക്ഭവനിലെത്തി ഗവർണർ ആർ.വി ആർലേക്കറെ കാണും. ഗവർണറും സർക്കാരും തമ്മിൽ സമവായമുണ്ടാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണിത്. ജസ്റ്റിസ് സുധാൻഷു ധൂലിയയുടെ സെർച്ച് കമ്മിറ്റി നിർദ്ദേശിച്ച പാനലിൽ മുൻഗണന നിശ്ചയിച്ച് മുഖ്യമന്ത്രി ഗവർണർക്ക് പട്ടിക കൈമാറിയിരുന്നു. ഇത് അംഗീകരിക്കാൻ ഗവർണർ തയ്യാറല്ല. നിയമനാധികാരി താനാണെന്നും പട്ടിക അംഗീകരിക്കാനാവില്ലെന്നുമാണ് ഗവർണറുടെ നിലപാട്. സാങ്കേതിക സർവകലാശാലയിൽ ഡോ.ബിന്ദുവിനെയും ഡിജിറ്റലിൽ ഡോ.സിസയെയും വിസിയായി നിയമിക്കാമെന്ന സത്യവാങ്മൂലമാണ് സുപ്രീം കോടതിയിൽ നൽകിയത്. സുപ്രീം കോടതി നിയോഗിച്ച ധൂലിയ സമിതിയുടെ ശുപാർശയിലെ ഒന്നാം പേരുകാരെയാണ് നിയമിക്കാൻ തീരുമാനിച്ചതെന്നാണ് ഗവർണറുടെ വാദം. അച്ചടക്ക നടപടിയടക്കം നേരിട്ടതിനാൽ ഡോ.സിസാതോമസ് അയോഗ്യയാണെന്നും സർവകലാശാലയിലെ മിനുട്ട്സ് മോഷണം പോയതിന് കേസുണ്ടെന്നുമാണ് സർക്കാർവവാദം. കേരളയിൽ സിൻഡിക്കേറ്റ് യോഗത്തിനിടെ ഇറങ്ങിപ്പോയെന്നും ചൂണ്ടിക്കാട്ടി. പേരുകളിൽ സമവായമുണ്ടാക്കാനുള്ള അന്തിമശ്രമമാണ് ഇന്നത്തെ കൂടിക്കാഴ്ച. സമവായത്തിന് സർക്കാർ മുൻകൈയെടുത്തെന്ന് സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടുകയും ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |