തിരുവനന്തപുരം: ലൈഫ് കോഴ കേസുമായി ബന്ധപ്പെട്ട് മകന് ഇ.ഡി നോട്ടീസ് നൽകിയത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. 20 കോടിയിൽ 9 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ഗുരുതര ആരോപണം പ്രതിപക്ഷം ഉന്നയിച്ചതാണ്. എം.ശിവശങ്കരനെ അറസ്റ്റുചെയ്ത ദിവസമാണ് മുഖ്യമന്ത്രിയുടെ മകനോട് ഹാജരാകാൻ ഇ.ഡി പറഞ്ഞത്. സമൻസ് അയച്ചശേഷം ഒരു നടപടിയും സ്വീകരിച്ചതായി അറിയില്ല. എന്തുകൊണ്ടാണ് ഒരു സമൻസിൽ നടപടി അവസാനിപ്പിച്ചത്. സി.പി.എം-ബി.ജെ.പി ബാന്ധവത്തിന്റെ ഉദാഹരണമാണോ ഇത്. ഈ സംഭവത്തിനു ശേഷമാണ് പൂരംകലക്കലും ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സി.പി.എം സഹായിച്ചെന്ന ആരോപണം വന്നത്. എല്ലാം സെറ്റിൽമെന്റായിരുന്നു എന്നത് അടിവരയിടുന്നതാണ് ഈ സംഭവങ്ങളെല്ലാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |