തിരുവനന്തപുരം: ശബരിമല തട്ടിപ്പിൽ കഴിഞ്ഞ 10 വർഷക്കാലം ദേവസ്വം ഭരിച്ച മൂന്നു മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ദേവസ്വം മന്ത്രിമാർ അറിയാതെ ബോർഡിൽ ഇലയനങ്ങില്ല. നിലവിലെ ദേവസ്വം ബോർഡിനെ കൂടി പ്രതി പട്ടികയിൽ ചേർക്കണം. 10 വർഷത്തിനുള്ളിൽ കടകംപള്ളി സുരേന്ദ്രൻ,കെ. രാധാകൃഷ്ണൻ,വാസവൻ എന്നീ മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ഇവരിലാർക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |