
ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശം പോസ്റ്റ് ചെയ്തയാൾക്കെതിരെ ചേർത്തല പൊലീസ് അന്വേഷണം തുടങ്ങി. ചേർത്തല കളവംകോടം സ്വദേശി സനീഷിനെതിരെയാണ് അന്വേഷണം. എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് ചേർത്തല ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയെ തുടർന്നാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |