
കേരളത്തിന്റെ ആരോഗ്യമേഖലയെ പിണറായി ഭരണകൂടം ആളെക്കൊല്ലി സംവിധാനമാക്കി മാറ്റി. സർക്കാർ ആശുപത്രിയിലെ ചികിത്സാപ്പിഴവ് കൊണ്ട് നാലുദിവസത്തിനിടെ രണ്ട് ജീവനുകളാണ് നഷ്ടമായത്. ചികിത്സ നിഷേധിച്ച ഹൃദ്രോഗിയായ വേണുവിന്റെ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പെയാണ് എസ്.എ.ടിയിൽ പ്രസവം കഴിഞ്ഞ ശിവപ്രിയയുടെ മരണവും. അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രി വീമ്പു പറയുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗിയെ തറയിൽ കിടത്തി ചികിത്സിക്കുന്ന പ്രാകൃത രീതിയാണ് പിന്തുടരുന്നത്. വേണുവിന്റെ മരണത്തിൽ ആരോപണവിധേയരായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കുകയാണ്.
-കെ.സി വേണുഗോപാൽ
എ.ഐ.സി.സി ജനറൽ
സെക്രട്ടറി
യു.ഡി.എഫിലെ
പ്രശ്നങ്ങൾ
പരിഹരിക്കും
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറത്ത് യു.ഡി.എഫിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും ഒരുമിച്ച് മത്സരിക്കേണ്ട സാഹചര്യമാണ്. ഒരു കാരണവശാലും എതിരെ മത്സരിക്കുകയില്ല. പൊന്മുണ്ടം അടക്കം എല്ലായിടത്തും സഖ്യമായി മത്സരിക്കും. ജില്ലയിൽ നടന്ന മുസ്ലിം ലീഗിന്റെ നേതൃയോഗത്തിൽ ലീഗിന്റെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കൾ പങ്കെടുത്തിരുന്നു.
-പി.കെ.കുഞ്ഞാലിക്കുട്ടി
മുസ്ലിം ലീഗ് നേതാവ്
കോൺ. രാമക്ഷേത്രം
നിർമ്മിച്ചിരുന്നെങ്കിൽ
പിന്തുണച്ചേനെ
അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചിരുന്നെങ്കിൽ കോൺഗ്രസിനെയും തങ്ങൾ പിന്തുണയ്ക്കുമായിരുന്നു. ആർ.എസ്.എസ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമല്ല. സമൂഹത്തെയും രാഷ്ട്രീയത്തെയും ഒന്നിപ്പിക്കുന്നതാണ് പ്രവർത്തനം. ആർ.എസ്.എസ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് പ്രത്യേക അടുപ്പമില്ല. രാജ്യതാത്പര്യമുള്ള നയങ്ങളെ പിന്തുണയ്ക്കുന്നു. അയോദ്ധ്യയിൽ രാമക്ഷേത്രം സ്ഥാപിക്കണമെന്ന് ആർ.എസ്.എസ് ആഗ്രഹിച്ചു. അതിന് കൂട്ടു നിന്നിരുന്നുവെങ്കിൽ കോൺഗ്രസിന് ആർ.എസ്.എസ് വോട്ടും ലഭിക്കുമായിരുന്നു.
-മോഹൻ ഭാഗവത്
ആർ.എസ്.എസ്
സർസംഘചാലക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |