
പത്തനംതിട്ട: രാജ്യത്തെ മാദ്ധ്യമ പ്രവർത്തകർക്ക് നിയമപരവും തൊഴിൽപരവുമായ സംരക്ഷണം ഉറപ്പാക്കുന്ന വർക്കിംഗ് ജേർണലിസ്റ്റ് ആക്ട് പുന:സ്ഥാപിക്കണമെന്ന്‌കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ദൃശ്യമാദ്ധ്യമങ്ങളെ കൂടി ഉൾപ്പെടുത്തി വർക്കിംഗ് ജേർണലിസ്റ്റ് ആക്ട് 2026 എന്ന പേരിൽ പുതിയ നിയമം എത്രയും വേഗം നടപ്പാക്കണം.
പത്രപ്രവർത്തക പെൻഷൻ 20000 രൂപയായി വർദ്ധിപ്പിക്കണം. മാദ്ധ്യമങ്ങളിലെ തൊഴിൽ പ്രശ്നങ്ങൾ പഠിക്കാൻ റിട്ടയേഡ് ജഡ്ജി അദ്ധ്യക്ഷനായ കമ്മിഷൻ രൂപീകരിക്കണമെന്ന് പ്രസിഡന്റ് കെ.പി. റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |