
പിണറായിക്കെതിരെ മത്സരിച്ചിരുന്നു.
കണ്ണൂർ:മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവുമായ മമ്പറം ദിവാകരൻ സി.പി.എം കോട്ടയായ വേങ്ങാട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ യു.ഡി.എഫിനായി മത്സരിക്കും.2016ൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിച്ചിരുന്നു.കഴിഞ്ഞ തവണ വനിതാസംവരണമായിരുന്ന ഈ സീറ്റിൽ സി.പി.എമ്മിനായിരുന്നു ജയം.തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണസമിതി തിരഞ്ഞെടുപ്പിൽ ഡി.സി.സി അംഗീകരിച്ച പാനലിനെതിരെ മത്സരിച്ചതിന് മമ്പറം ദിവാകരൻ അച്ചടക്ക നടപടി നേരിട്ടിരുന്നു.കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ നേതാക്കൾ ഇടപെട്ട് ഒത്തുതീർപ്പിലെത്തുകയും മമ്പറത്തെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |