
ദേവസ്വം മന്ത്രി വി.എൻ വാസവനെയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും അറസ്റ്റ് ചെയ്യാൻ എസ്.ഐ.ടി തയാറാകണം. മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ അറസ്റ്റിനു പിന്നാലെ കേസിൽ പുതിയ വഴിത്തിരിവായിരിക്കുകയാണ്.സംഭവത്തിൽ സി.പി.എമ്മിനും സർക്കാരിനും വ്യക്തമായ പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് പത്മകുമാറിന്റെ അറസ്റ്റും മൊഴിയും.
-കെ.സുരേന്ദ്രൻ, ബി.ജെ.പി,
മുൻ സംസ്ഥാന പ്രസിഡന്റ്
മന്ത്രി വാസവൻ
രാജി വയ്ക്കണം
ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം മന്ത്രി വാസവന്റെ പങ്ക് നിഷേധിക്കാനാവാത്ത സാഹചര്യത്തിൽ അദ്ദേഹം മന്ത്രിസ്ഥാനം രാജി വച്ച് അന്വേഷണത്തെ നേരിടണം. വാസശനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം മടിക്കുന്നത് സർക്കാരിന്റെ സ്വാധീനത്താലാണ്. സിപിഎമ്മിൽ സ്വർണം കവർച്ചക്കായി ഒരു സംഘം രൂപം കൊണ്ടിട്ടുണ്ട്.
-എം.എം ഹസൻ
മുൻ കെ.പി.സി.സി
പ്രസിഡന്റ്
ആർ.എസ്.എസ്
മണിപ്പൂരിനൊപ്പം
കലാപബാധിതമായ മണിപ്പൂരിനെക്കുറിച്ച് ആശങ്കയുണ്ടെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ ആർ.എസ്.എസ് ചെയ്യുന്നുണ്ട്. സർക്കാർ അറിഞ്ഞാലും ഇല്ലെങ്കിലും കഴിഞ്ഞ മൂന്ന് വർഷമായി അത് ചെയ്തുവരികയാണ്. ഭാരതത്തിന്റെ എല്ലാ ഭാഗത്തും ആർ.എസ്.എസ് പ്രവർത്തിക്കുന്നുണ്ട്.
-മോഹൻ ഭാഗവത്
ആർ.എസ്.എസ്
സർസംഘചാലക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |